സമ്പത്തിൽ പാവപ്പെട്ടവർക്കവകാശമുണ്ട്​ -ഇ.എം. മുഹമ്മദ് അമീൻ

പെരുമ്പിലാവ്: പട്ടിണിയുടെ വേദന വിശ്വാസിയെ പഠിപ്പിക്കുന്ന ആരാധനയാണ് റമദാനെന്ന് ഇ.എം. മുഹമ്മത് അമീൻ. സമ്പത്തിൽ നിന്ന് അധികമാവുന്നത് പാവപ്പെട്ടവൻെറ അവകാശം കൂടിയാണെന്നും അതിനാൽ കഴിവുള്ളവർ കണക്കനുസരിച്ച് സക്കാത്ത് നൽകുകയും അതിലൂടെ സാമ്പത്തിക തിത്മകളിൽ നിന്നും മോചിതരാകുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പിലാവ് മസ്ജിദു റഹ്മയിൽ ഖുത്തുബ നിർവഹിക്കുകയായിരുന്നു അമീൻ. പ്രാർഥനക്കും നമസ്കാരത്തിനും അദ്ദേഹം നേതൃത്വം നൽകി. റമദാനിലെ പാപമോചനത്തിൻെറ പത്തെന്ന് പറയപ്പെടുന്ന അവസാന പത്തിലെ വെള്ളിയാഴ്ച ജുമുഅയും ഇരുപത്തിയേഴാം രാവും ഒരുമിച്ചെത്തിയത് വിശ്വാസികളിൽ ഭക്തിയുടെ മധുരം ഇരട്ടിയാക്കി. പള്ളികളിൽ വിശ്വാസികളുടെ തിരക്കനുഭവപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.