ചാവക്കാട്: കടല്‍ വഴി തീവ്രവാദികൾ നുഴഞ്ഞുകയറിയേക്കാമെന്ന ഇൻറലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ചാവക്കാട്ട െ തീരമേഖലയിൽ സുരക്ഷ ശക്തമാക്കാന്‍ മുനക്കകടവ് തീരദേശ പൊലീസ് വിളിച്ചുചേര്‍ത്ത കടലോര ജാഗ്രത സമിതി യോഗത്തില്‍ തീരുമാനം. ജൂണ്‍ ഒമ്പതിന് ആരംഭിക്കുന്ന ട്രോളിങ് നിരോധനം, കടല്‍ ക്ഷോഭ മുന്നൊരുക്കം തുടങ്ങിയവയെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. പരീക്ഷകളില്‍ മികച്ച വിജയം നേടിയ കടലോര ജാഗ്രത സമിതി അംഗങ്ങളുടെ മക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. മുനക്കകടവ് കോസ്റ്റല്‍ പൊലീസ് സി.ഐ റബീഅത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എ. അഷ്‌ക്കറലി, പി.ആര്‍.ഒ സജീവന്‍, കെ.ജെ.എസ് നോഡല്‍ ഓഫിസര്‍ ആച്ചി ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.