ഒരു സ്​റ്റോപ്പിൽ മൂന്ന് ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾ

പെരുമ്പിലാവ്: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൊരട്ടിക്കര പ്രിയദർശിനി ബസ്സ്റ്റോപ്പിൽ യാത്രക്കാർക്കായി മൂന്നാമത്തെ കാത്തിരിപ്പുകേന്ദ്രം പൂർത്തിയാവുന്നു. കുന്നംകുളം ഭാഗത്തേക്ക് പോകുന്ന ബസ്സ്റ്റോപ്പിൽ വർഷങ്ങൾ പഴക്കമുള്ള കാത്തിരിപ്പുകേന്ദ്രം നിലവിലുണ്ട്. അത് നിലനിൽക്കുമ്പോഴാണ് മുൻ എം.എൽ.എ എസ്.ഡി.എ ഫണ്ട് ഉപയോഗിച്ച് തൊട്ടടുത്ത് മറ്റൊരു കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. ഏകദേശം മൂന്ന് വർഷത്തെ പഴക്കമുള്ള ഈ കാത്തിരിപ്പുകേന്ദ്രം വാഹനം ഇടിച്ച് ഒരുഭാഗം തകർന്നിട്ട് വർഷം രണ്ടരയായി. ഇതിനിടയിലാണ് രണ്ടു കേന്ദ്രത്തിൻെറയും അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോഗപ്രദമാക്കാൻ മുൻകൈയെടുക്കേണ്ടതിന് പകരം പൊതുമരാമത്ത് വകുപ്പിൻെറ സ്ഥലത്ത് നിലവിലുള്ള രണ്ടിനുമിടയിൽ ഒരുപറ്റം യുവാക്കളുടെ സഹകരണത്തോടെ ഏകദേശം അരലക്ഷം രൂപ ചെലവിൽ 60 സ്ക്വയർ ഫീറ്റ് വലുപ്പത്തിൽ മൂന്നാമത്തെ കാത്തിരിപ്പുകേന്ദ്രം ഒരുങ്ങുന്നത്. ചെറിയ തുകകൊണ്ട് പഴയ രണ്ട് കേന്ദ്രങ്ങളും ഉപയോഗപ്പെടുത്തുന്നതിനുപകരം മറ്റൊരു കേന്ദ്രം ഉണ്ടാക്കുന്നതിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. ജില്ലയിൽതന്നെ ഇത്തരമൊരു കാത്തിരിപ്പുകേന്ദ്രം അപൂർവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.