കാലിക്കറ്റിൽ ചോർന്ന ചോദ്യപേപ്പർ ഉപയോഗിച്ച് പുനഃപരീക്ഷ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യക്കടലാസ് ചോർന്നതിനെ തുടർന്ന് വീണ്ടും പരീക്ഷ നടത്തിയതും ചോർന്ന ചോദ്യക്കടലാസ് ഉപയോഗിച്ച്. കഴിഞ്ഞവർഷം നടത്തിയ നാലാം സെമസ്റ്റർ പൊളിറ്റിക്കൽ സയൻസ് ബിരുദ പരീക്ഷയിലാണ് കോളജ് അധികൃതരുടെ തികച്ചും നിരുത്തരവാദ സമീപനം. കഴിഞ്ഞ ജൂലൈ 10ന് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യക്കടലാസ് ഒരു ഇൻവിജിലേറ്റർ കെട്ട് മാറി പൊട്ടിച്ചതിനെ തുടർന്ന് സെപ്റ്റംബർ നാലിലേക്ക് മാറ്റിയിരുന്നു. എന്നാൽ, കോഴിക്കോട്ടെ മൂന്ന് എയ്ഡഡ് കോളജുകളിൽ നേരത്തേയുണ്ടായിരുന്ന ചോദ്യക്കടലാസാണ് വിദ്യാർഥികൾക്ക് നൽകിയത്. ഈ ചോദ്യക്കടലാസിൻെറ അടിസ്ഥാനത്തിൽ ഉത്തരമെഴുതിയ 45 വിദ്യാർഥികളുടെ ഫലവും പ്രസിദ്ധീകരിച്ചിരുന്നു. യഥാർഥ ചോദ്യവും ഉത്തരവും തമ്മിൽ ബന്ധമില്ലാത്തത് മൂല്യനിർണയം നടത്തിയ ഒരു അധ്യാപകൻെറ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അമളി മനസ്സിലായത്. സർവകലാശാല അധികൃതർ പുതിയ ചോദ്യക്കടലാസുകൾ എത്തിച്ചിട്ടും കോളജുകൾ വിദ്യാർഥികൾക്ക് നൽകിയിരുന്നില്ല. വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തുന്നതിനൊപ്പം, ശക്തമായ നടപടിക്കുമൊരുങ്ങുകയാണ് അധികൃതർ. അതിനിടെ ചിറ്റൂർ ഗവ. കോളജിലെ ഒമ്പത് അവസാന സെമസ്റ്റർ സുവോളജി വിദ്യാർഥികൾക്കായി ബുധനാഴ്ച പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.