ഭക്തർക്ക് വിശ്രമിക്കാൻ പന്തൽ നിർമിക്കും

കിഴക്കേ നടപ്പുരയുടെ നീളം വർധിപ്പിക്കും ഗുരുവായൂര്‍: ക്ഷേത്രം തെക്കേ നടപ്പുരയോടുചേര്‍ന്ന് ഭക്തര്‍ക്ക് വിശ്ര മിക്കാനായി പന്തൽ നിര്‍മിക്കുന്നു. ഭൂമിപൂജ വ്യാഴാഴ്ച രാവിലെ എട്ടിന് നടക്കും. ഇപ്പോൾ ഭക്തർക്ക് വരിനിൽക്കാനുള്ള പന്തൽ നിർമിച്ചതിന് സമീപത്താണ് നിർദിഷ്ട പന്തൽ. ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി എന്നീ വിശേഷാവസരങ്ങളില്‍ ഇവിടെ പ്രസാദ ഊട്ട് നടത്താന്‍ സൗകര്യം ഒരുക്കും. ഒരു ഭക്തന്‍ 40 ലക്ഷം വഴിപാടായി നൽകിയിട്ടുണ്ട്. അഷ്ടമിരോഹിണിക്ക് മുമ്പ് പന്തൽ പൂർത്തിയാകും. കിഴക്കേ നടപ്പുരയുടെ നീളം കൂട്ടുന്നതും പരിഗണനയിലുണ്ട്. ബുധനാഴ്ച ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തു. ജി.പി.എസ് ഘടിപ്പിക്കാത്ത 22 വാഹനങ്ങൾ കണ്ടെത്തി ഗുരുവായൂര്‍: അധ്യയന വര്‍ഷാരംഭ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ജി.പി.എസ് ഘടിപ്പിക്കാത്ത 22 വാഹനങ്ങൾ കണ്ടെത്തി. ഈ വാഹനങ്ങളിൽ എത്രയും പെട്ടെന്ന് ജി.പി.എസ് ഘടിപ്പിക്കാൻ നിർദേശം നൽകി. 125 സ്‌കൂള്‍ വാഹനങ്ങളാണ് പരിശോധിച്ചത്. ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസും നടത്തി. യോഗ്യത നേടിയ വാഹനങ്ങളില്‍ വാഹന വകുപ്പിൻെറ മുദ്ര പതിച്ച് അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജോയൻറ് ആര്‍.ടി.ഒ എം. രമേഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.