കോഴിക്കോട്: നിർണായക അജണ്ടകൾ ചർച്ചചെേയ്യണ്ടിയിരുന്ന കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം ക്വോറം തി കയാത്തതിനാൽ മുടങ്ങി. പൂർണമായും പുനഃസംഘടിപ്പിക്കാത്ത സിൻഡിക്കേറ്റിൽ ആറ് അംഗങ്ങളാണുള്ളത്. ഇവരും വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും മാത്രമാണ് യോഗത്തിനെത്തിയത്. എന്നാൽ, ക്വോറം തികയാൻ ഒമ്പത് അംഗങ്ങൾ വേണം. സംസ്ഥാന സർക്കാർ സെക്രട്ടറിമാർ ആരും എത്താത്തതാണ് യോഗം മാറ്റിവെക്കാനിടയാക്കിയത്. െഎ.ടി വകുപ്പ് സെക്രട്ടറി അസുഖം കാരണം മടങ്ങിയെന്നാണ് വിശദീകരണം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ അദ്ദേഹം നാമനിർദേശം െചയ്യുന്ന ജോയൻറ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഒാഫിസർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ, െഎ.ടി വകുപ്പ് സെക്രട്ടറിയോ അല്ലെങ്കിൽ അദ്ദേഹം നാമനിർദേശം ചെയ്യുന്ന ജോയൻറ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഒാഫിസർ എന്നിവരാണ് വി.സിക്കും പി.വി.സിക്കും പുറമേയുള്ള സിൻഡിക്കേറ്റിലെ എക്സ് ഒഫീഷ്യോ അംഗങ്ങൾ. സെക്രട്ടറിമാർ എത്താത്തതിനാൽ യോഗം മുടങ്ങിയത് പ്രോ ചാൻസലർ കൂടിയായ വിദ്യാഭ്യാസമന്ത്രിയെ സർവകലാശാല അധികൃതർ അറിയിച്ചിട്ടുണ്ട്. അപൂർവമായാണ് ക്വോറം തികയാതെ സിൻഡിക്കേറ്റ് യോഗം മുടങ്ങാറുള്ളത്. മേയ് 15ന് വീണ്ടും യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.