തൃശൂർ: കുറ്റുമുക്ക് പള്ളത്ത് വീട്ടിൽ ചന്ദ്രനാരായണൻെറ കൃഷ്ണേന്ദു എന്ന പേരിട്ട ഓട്ടോ കിതപ്പിലാതെ കുതിക്കുകയാണ്. അല്ലെങ്കിലും ആ ഓേട്ടാക്ക് ഒട്ടും കിതക്കാനാവില്ല. കാരണം മകൾ കൃഷ്ണേന്ദുവിൻെറ പേരാണല്ലോ ഓട്ടോക്ക് പിതാവ് ചന്ദ്രനാരായണൻ നൽകിയത്. അതെ പരിമിതികൾ എന്നും കൃഷ്േണന്ദുവിന് ഊർജ്ജമായിരുന്നു. അതാണ് ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഹ്യുമാനിറ്റീസിൽ രണ്ടാം റാങ്കുമായി രാജ്യത്തോളം വളരാൻ അവളെ പ്രാപ്തയാക്കിയത്. സിവിൽ സർവീസ് ലക്ഷ്യവുമായി മുന്നോറുേമ്പാൾ അവൾക്ക് താങ്ങാവുന്നത് പിതാവിൻെറ ഓേട്ടാ തന്നെയാണ്. അതുകൊണ്ട് തന്നെ കുറ്റുമുക്ക് നിവാസികൾക്ക് ചൊവ്വാഴ്ച ആഘോഷമായിരുന്നു. അവരിൽ ഒരാളായ ചന്ദ്രനാരായണൻെറ മകൾ ഇ.കൃഷ്ണേന്ദുവിൻെറ റാങ്ക് അത്രമേൽ അവർക്ക് പ്രിയങ്കരമാണ്. നേരത്തെ കാർ ഡ്രൈവറായ പിതാവ് ഓട്ടം കുറഞ്ഞതോടെയാണ് ഓട്ടോ വാങ്ങുന്നത്. കുറ്റുമുക്ക് ക്ഷേത്രത്തിന് മുന്നിൽ ഓട്ടോലാൻഡിൽ 'കൃഷ്ണേന്ദു'വിനെ എന്നും കാണാം. വീടിനടുത്തുള്ള കുറ്റുമുക്ക് സന്ദീപനി വിദ്യാനികേതൻ ഐ.സി.എസ്.ഇ സ്കൂളിൽ മകളെ ചേർന്നുപഠിപ്പിക്കാൻ പിതാവിനെ സഹായിക്കുന്നത് ഓട്ടോയിൽ നിന്നും ലഭിക്കുന്ന വരുമാനമാണ്. സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്നതിനും ഓട്ടോ സർവിസ് നടത്തുന്നുണ്ട്. 500ൽ നഷ്ടമായത് അഞ്ചു മാർക്ക് മാത്രം. ഇഷ്ട വിഷയങ്ങളായ സൈക്കോളജി, സോഷ്യോളജി, ഇക്കണോമിക്സ് വിഷയങ്ങളിൽ സൈക്കോളജിക്ക് മാത്രമാണ് ഒരു മാർക്ക് നഷ്ടമായത്. ബാക്കി രണ്ടു വിഷയങ്ങൾക്കും നൂറിൽ നൂറ്. ഇംഗ്ലീഷിനും ചരിത്രത്തിനും 98 മാർക്ക് . രണ്ടുമാർക്കു വീതം നഷ്ടമായി. ബംഗളൂരുവിലെ പ്രസിദ്ധമായ ക്രൈസ്റ്റ് കോളജിൽ സൈക്കോളജി, സോഷ്യോളജി, ഇക്കണോമിക്സ് കോമ്പിനേഷനിൽ ബിരുദമാണ് അടുത്ത ലക്ഷ്യം. ഈമാസം 18ന് ഇതുമായി ബന്ധപ്പെട്ട ഇൻറർവ്യൂവിന് പോകാൻ ഒരുങ്ങുകയാണ് അച്ഛനും മകളും. വലക്കാവ് സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറായ മാതാവ് സുജാതയും സഹോദരൻ തൃശൂർ വിവോകോദയത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ കൃഷ്ണാനന്ദും. അധ്യാപകരുടെയും പ്രിൻസിപ്പലിൻെറയും സഹായസഹകരണങ്ങളും മാർഗനിർദേശങ്ങളും നന്ദിയോടെ സ്മരിക്കുകയാണ് വായന ഏറെ ഇഷ്ടപ്പെടുന്ന ഈ മിടുക്കി. കൂെടാതെ നൃത്തവും വരയും അവൾക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.