മുന്‍ പഞ്ചായത്ത് പ്രസിഡൻറിൻെറ വീട്ടില്‍ മോഷണം, 30,000 രൂപ കവര്‍ന്നു കോടാലി: മുന്‍ പഞ്ചായത്ത് പ്രസിഡൻറിൻെറ വീട്ടില ്‍ മോഷണം. 30,000രൂപയും വിലപിടിപ്പുള്ള നാണയശേഖരവും നഷ്ടപ്പെട്ടു. മറ്റത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡൻറ് ദേവസി തൊണ്ടുങ്ങലിൻെറ മൂന്നുമുറി ചേലക്കാട്ടുകര പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടിലാണ് മോഷണം നടന്നത്. ദേവസിയും കുടുംബവും മൂന്നുദിവസത്തോളം സ്ഥലത്തുണ്ടായിരുന്നില്ല. ശനിയാഴ്ച യാത്ര പോയ ഇവര്‍ ചൊവ്വാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. പൂട്ട് തകര്‍ത്ത് അകത്തു കടന്നാണ് മോഷണം നടത്തിയിട്ടുള്ളത്. മുറികളിലെ വസ്ത്രങ്ങളും മറ്റുസാധനസാമഗ്രികളും വലിച്ചുവാരിയിട്ട നിലയിലാണ്. കിടപ്പുമുറിയില്‍ അലമാരയില്‍ പൂട്ടിവെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. വിദേശ നാണയങ്ങളുടെ ശേഖരവും കവര്‍ന്നിട്ടുണ്ട്. വെള്ളിക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശൂരില്‍ നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.