ഗിരീഷ് കുമാർ രാഷ്്ട്രീയത്തിനതീതമായി സൗഹൃദം സൂക്ഷിച്ച നേതാവ്

കൊടുങ്ങല്ലൂർ: കോൺഗ്രസിൻെറ വേറിട്ട മുഖമായി വേദികളിൽ നിലകൊള്ളുേമ്പാൾ തന്നെ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളോട് ചേർന്ന് നടന്ന നേതാവായിരുന്നു ചൊവ്വാഴ്ച മരിച്ച ഗിരീഷ് കുമാർ. യുവത്വതിൻെറ പ്രസരിപ്പോടെ പൊതുരംഗത്ത് തലയുർത്തിനിന്ന ഗിരീഷിൻെറ ആകസ്മിക വേർപാട് അറിഞ്ഞ് അദ്ദേഹത്തിൻെറ വസതിയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ ഇൗ നിസ്വാർത്ഥ പൊതുപ്രവർത്തകന് ജനമനസുകളിലുള്ള സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ കുട്ടുകാരനായിരുന്ന ഗിരീഷ്കുമാർ. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാന്നിധ്യമായിരുന്നു. കൊടുങ്ങല്ലൂർ, കയ്പ്പമംഗലം നിയോജക മണ്ഡലങ്ങളിലെ പ്രസംഗ വേദികളിലെ വേറിട്ട ശബ്ദമായിരുന്നു ഗിരീഷ്. പി.സി ചാക്കോ തൃശൂരിൽ സ്ഥാനാർഥിയായപ്പോൾ ഇൗ യുവ പ്രസംഗകനെ വിളിച്ചുവരുത്തി പ്രസംഗിപ്പിച്ചിരുന്നതായി ബന്ധുക്കൾ ഒാർക്കുന്നു. കൊടുങ്ങല്ലൂർ ജെ.ടി.എസിൽ നിന്നും കെ.എസ്.യുവിൻെറ പ്രവർത്തകനായി തുടങ്ങിയതാണ് രാഷ്്ട്രീയ ജീവിതം. ഇതിനിടക്ക് ശ്രീലക്ഷ്മി ആഗ്രോ ഇൻഡസ്ട്രീസ് എന്ന ഫുഡ് പ്രൊഡക്റ്റിന് രൂപം കൊടുത്തു. വ്യവസായിയായും വളർന്നു. ഇതോടൊപ്പം പൊതുപ്രവർത്തന രംഗത്ത് ചുവട് ഉറപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലുർ നഗരസഭയുടെ കൗൺസിലറായി വിജയിച്ച് പ്രതിപക്ഷ നേതാവായ ഗിരീഷ് പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷത്തിൻെറ ആദരവ് ഏറ്റുവാങ്ങി. നേതാക്കളായ വി.ഡി. സതീശൻ, ടി.എൻ. പ്രതാപൻ, കെ.പി. ധനപാലൻ, ഇ.ടി. ടൈസൺ എം.എൽ.എ, കെ.ആർ. ജൈത്രൻ, ജോസഫ് ടാജറ്റ് തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തിൻെറ വിയോഗമറിഞ്ഞ് വീട്ടിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.