ജീരകകഞ്ഞി വിതരണം തുടങ്ങി

കൊടുങ്ങല്ലൂർ: സാഹോദര്യത്തിൻെറ സുഗന്ധവും മൈത്രിയുടെ രുചിക്കൂട്ടുമായി പതിവ് തെറ്റിക്കാതെ ജീരകക്കഞ്ഞി വിളമ ്പി തുടങ്ങി. നോമ്പ് തുറയുടെ പാരമ്പര്യ വിഭവമായ ഇൗ ഒൗഷധക്കഞ്ഞി പേബസാർ വെസ്റ്റ് മസ്ജിദുൽ ഹുദയിൽ വർഷങ്ങളായി ആവേശപൂർവം വെച്ച് വിളമ്പുകയാണ്. ജാതിമതഭേദമന്യേ പ്രദേശത്തെ 250ഒാളം സാധാരണ കുടുംബങ്ങൾക്ക് നോമ്പ് ഒന്ന് മുതൽ തീരുന്നത് വരെ ജീരകക്കഞ്ഞി നൽകും. നോമ്പ് ഒന്നിന് വൈകീട്ട് ജമാഅത്തെ ഇസ്്ലാമി പേബസാർ ഹൽഖ കാർക്കൂൻ കെ.കെ. കൊച്ച് ജീരകക്കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു. മസ്ജിദ് ഭാരവാഹികളായ കെ.കെ. ബഷീർ, എ.എ. അബ്ദുൽ കരീം, പി.എ. മുഹമ്മദ് ഹനീഫ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.