ഗുരുവായൂർ: ഇന്നർ റിങ് റോഡിൽ ബുധനാഴ്ച മുതൽ വൺവേ നടപ്പാക്കും. ആദ്യ ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാകും പരിഷ്കരണം. മഞ്ജുളാൽ ഭാഗത്തു നിന്നും ക്ഷേത്രത്തിൻെറ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അപ്സര ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയുന്ന വിധത്തിലാണ് പരിഷ്കാരം. മഞ്ജുളാൽ മുതൽ അപ്സര ജങ്ഷൻ വരെ നേരത്തെയുണ്ടായിരുന്ന വൺവേ ഇനി മുതൽ ഉണ്ടാവില്ല. വ്യാപാര ഭവൻ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് അപ്സര ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മഞ്ജുളാൽ ഭാഗത്തേക്ക് പോകാം. ഇരുചക്ര വാഹനങ്ങൾക്കും വൺവേ ബാധകമാണ്. അമൃത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന കാന നിർമാണം സുഗമമാക്കുന്നതിനാണ് വൺവേ നടപ്പാക്കുന്നത്. പത്ത് ദിവസത്തേക്കാണ് വൺവേ എന്നാണ് നഗരസഭയുടെ വാർത്ത കുറിപ്പിൽ പറയുന്നത്. എന്നാൽ വിജയകരമെന്ന് കണ്ടാൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനമെടുത്ത് കലക്ടറുടെ അംഗീകാരത്തോടെ വൺവേ സംവിധാനം സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.