ഹരിത കർമ സേനാംഗങ്ങൾക്ക് ഏകദിന ശിൽപശാല

കുന്നംകുളം: നഗരസഭയിൽ അജൈവ മാലിന്യശേഖരണം നടത്തുന്ന സംഘടിപ്പിച്ചു. ചെയർപേഴ്സൻ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എം. സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഗീത ശശി, സുമ ഗംഗാധരൻ, സെക്രട്ടറി കെ.കെ. മനോജ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, നഗരസഭ ആസൂത്രണ ഉപാധ്യക്ഷൻ വി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭാ പ്രദേശത്തെ 37 വാർഡുകളിൽ രണ്ടുപേർ വീതമുള്ള ഹരിത കർമ സേനാംഗങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. പ്ലാസ്റ്റിക് കവറുകൾ മാസത്തിൽ ഒരു തവണ ഹരിത കർമ സേനാംഗങ്ങൾ വീടുകളിലെത്തി ശേഖരിക്കുകയാണ് പതിവ്. ഇതിന് പ്രതിമാസം 60 രൂപ ഓരോ വീടുകളും നൽകണം. ജൈവമാലിന്യം സംസ്കരിക്കുന്നതിന് നഗരസഭയിൽ നിന്നും ഹരിത കർമസേനാംഗങ്ങൾ വഴി 500 രൂപ ഒടുക്കിയാൽ വീടുകളിൽ എത്തിച്ചു നൽകും. പ്ലാസ്റ്റിക് കത്തിക്കുന്നതു കൊണ്ടോ വലിച്ചെറിയുന്നതുകൊണ്ടോ ഉണ്ടാകുന്ന പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഏവരും സ്വയമേവ തയാറാകണമെന്ന് ശിൽപശാല ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.