കുന്നംകുളം: കടവല്ലൂരിലെ വീട്ടിൽ പണംവെച്ച് ശീട്ടുകളിയിലേർപ്പെട്ട സംഘത്തെ കുന്നംകുളം പൊലീസ് പിടികൂടി. ഇവരിൽന ിന്ന് 13,03,940 രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ടാണ് പ്രവാസിയായ പ്രമോഷിൻെറ വീട്ടിൽനിന്ന് 19 പേരടങ്ങിയ സംഘം പിടിയിലായത്. ഏതാനും വർഷം മുമ്പ് പിണറായി വിജയേൻറതെന്ന് പ്രചരിപ്പിക്കപ്പെട്ട ആഡംബര വീടാണിത്. കുന്നംകുളം എ.സി.പി മുരളീധരന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണ് റെയ്ഡ്. കടവല്ലൂർ പ്രമോഷ്, ചാലിശ്ശേരി സ്വദേശികളായ റഷീദ്, ഷാജു, ഷെമീർ, പഴഞ്ഞി ജനാർദനൻ, നന്നമുക്ക് ദിലീഷ്, കല്ലൂർ ജയ്, പുലാമന്തോൾ സ്വദേശികളായ അബ്ദുൽ ലത്തീഫ്, ഗഫൂർ, കുറ്റൂർ ബിജു, തവനൂർ അബ്ദുല്ല, അലനല്ലൂർ സുബൈർ, ആമക്കാവ് അബ്ദുൽ ഗഫൂർ, പൊന്നാനി സന്തോഷ്, എടത്തനാട്ടുകര അക്ബർ അലി, ആലങ്കോട് അഫ്സൽ, ചാവക്കാട് ഷെബീർ, പന്താവൂർ മുസ്തഫ, മുളയം മണിവർണൻ എന്നിവരെയാണ് സി.ഐ കെ. വിജയകുമാർ, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ അബ്ദുൽ ഹക്കിം, രാഗേഷ് ഏലിയൻ, പി.ആർ. രാജീവ്, സീനിയർ സി.പി.ഒ സതീശൻ, സി.പി.ഒമാരായ സുമേഷ്, മെൽവിൻ, വൈശാഖ്, സനൽ കൃഷ്ണകുമാർ, ഹംദ്, കൃഷ്ണകുമാർ, സോജുമോൻ, ജോഫിൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.