യു.ഡി.എഫ് ​കുടുംബ യോഗം

കൊടുങ്ങല്ലൂർ: രാജ്യത്തിൻെറ ബഹുസ്വരത നിലനിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് എം.പി അബ്ദുസ്സമദ് സമദാനി. ശ്രീനാരായണപുരം ശാന്തിപുരത്ത് യു.ഡി.എഫ് കുടുംബ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയങ്ങളെ വൈരാഗ്യത്തോടെ ഇല്ലായ്മ ചെയ്യുന്ന സർക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈനുദ്ദീൻ കാട്ടകത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് മുഹമ്മദ് റഷീദ്, ഷാനീർ, ജോബി, ടി.ഡി. വേലായുധൻ, നിധീഷ് കുമാർ, ടി.ബി. സിറാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.