വോട്ട്​ മറിക്കുന്നെന്ന്​ ആരോപണം: ​കൊല്ലത്ത്​ ബി.ജെ.പിയിൽ പൊട്ടിത്തെറി

കൊല്ലം: കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ല നേതൃത്വത്തിനെതിരെ അതൃപ്തിയുമായി ബി.ജെ.പിയിലെ ഒര ു വിഭാഗം പരസ്യമായി രംഗത്ത്. വോട്ട് യു.ഡി.എഫിന് മറിക്കാൻ പാര്‍ട്ടിക്കുള്ളിൽ നിന്നുതന്നെ ശ്രമം നടക്കുന്നെന്നാരോപിച്ച് യുവമോര്‍ച്ച മുൻ സംസ്ഥാന വൈസ് പ്രസിഡൻറിൻെറ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനെതുടർന്ന് പാർട്ടിയുടെ അടിയന്തര കോർകമ്മിറ്റി യോഗം കൊല്ലത്ത് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. യുവമോ‍ര്‍ച്ച മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. പ്രശാന്ത്, ജില്ല ലീഗൽ സെൽ ഭാരവാഹി കൈലാസ് നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പരസ്യപ്രതിഷേധം. തെരെഞ്ഞടുപ്പിൽ സർവസജ്ജമായി രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു. ഇതിന് ഭംഗം വരുത്തുന്ന തീരുമാനം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. കൊല്ലം മണ്ഡലത്തിൽ ദുർബലനായ സ്ഥാനാർഥിയെയാണ് രംഗത്തിറക്കിയതെന്ന് പറഞ്ഞ് ഒരുവിഭാഗം തുടക്കം മുതൽ അതൃപ്തിയിലാണ്. നേതൃത്വത്തിൻെറ ശക്തമായ ഇടപെടലിനെ തുടർന്നാണ് ചിലർ പ്രചാരണവുമായി സഹകരിച്ചതുപോലും. സ്ഥാനാർഥി നിർണയത്തിൽ തന്നെ തഴഞ്ഞതിൻെറ പേരിൽ കഴിഞ്ഞതവണത്തെ സ്ഥാനാർഥി പി.എം. വേലായുധൻ പൊട്ടിത്തെറിച്ചിരുന്നു. കൊല്ലത്ത് ബി.ജെ.പി ദുര്‍ബലനായ സ്ഥാനാർഥിയെ ഇറക്കി യു.ഡി.എഫിനെ സഹായിക്കുന്നെന്ന ആരോപണവുമായി ഇടതുമുന്നണിയും രംഗത്തുണ്ടായിരുന്നു. എന്നാല്‍, അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉന്നയിക്കാമെന്ന് ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് വ്യക്തമാക്കി. പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിൻെറ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.