തൃശൂർ: ഒളരി ചേറ്റുപുഴയില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ തെറ്റാരി വേലപ്പൻെറ മകന ്‍ ശശിധരനാണ് ( 51) മരിച്ചത്. കോൺഗ്രസ് പ്രവർത്തകനായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേറ്റുപുഴ കണ്ണാപുരം സ്വദേശി പ്രദീപ് എന്ന ദീപുവിനെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി അക്രമങ്ങൾ മുമ്പും ഇയാൾ ചെയ്തിട്ടുണ്ടെന്ന് പറയുന്നു. രാത്രികളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇയാളിൽ എപ്പോഴും മാരകായുധങ്ങളുമുണ്ടാവാറുണ്ടേത്ര. ചേറ്റുപുഴ ആമ്പക്കാട് ജങ്ഷനില്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. നടന്ന് പോകുന്നതിനിടെ പിന്നില്‍ നിന്ന് മുളവടികൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ് റോഡില്‍ വീണു കിടന്ന ശശിധരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തൃശൂര്‍ വെസ്റ്റ് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഉഷയാണ് ശശിധരൻെറ ഭാര്യ. മക്കൾ: മിഥുൻ, തീർഥ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.