തൃശൂർ: കൊടും ചൂടിനെ തണുപ്പിച്ച് ജില്ലയിൽ വേനൽ മഴ. രാത്രി എട്ടരയോടെ വിവിധയിടങ്ങളിൽ തുടങ്ങിയ മഴ ശക്തമായ കാറ്റും മിന്നലുമായി ഏറെ നേരം തുടർന്നു. ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, പാഞ്ഞാൾ, കുന്നംകുളം, കൈപ്പമംഗലം തുടങ്ങി ജില്ലയിൽ വിവിധ മേഖലകളിലെല്ലാം മഴ ലഭിച്ചു. കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. വൈദ്യുതി ബന്ധവും ഇൻറർനെറ്റും പലയിടത്തും തകരാറിലായി. മിന്നലിൽ പലയിടങ്ങളിലും വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. തെങ്ങുകൾ കത്തി. മരങ്ങൾ മറിഞ്ഞുവീണ് ഗതാഗത തടസ്സങ്ങളുണ്ടായി. നേത്ര പരിശോധന ക്യാമ്പ് തൃശൂർ: ശങ്കരംകുളങ്ങര നായർ സമാജത്തിൻെറ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും 21ന് നടക്കും. പൂങ്കുന്നം ചക്കാമുക്ക് സുരക്ഷിത സ്കൂളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.