ഇന്നസെൻറിന് പങ്കായം നൽകി സ്വീകരിച്ച് തൊഴിലാളികൾ

ഇന്നസൻെറിന് പങ്കായം നൽകി സ്വീകരിച്ച് തൊഴിലാളികൾ ചെന്ത്രാപ്പിന്നി: ചാലക്കുടി ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥ ി ഇന്നസൻെറ് വോട്ടഭ്യർഥിച്ച് കൂരിക്കുഴി കമ്പനിക്കടവ് കടപ്പുറത്തെത്തി. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് മത്സ്യത്തൊഴിലാളികളെ നേരിട്ട് കാണാൻ ഇന്നസൻെറ് എത്തിയത്. പൂമാലയും പങ്കായവും നൽകി മത്സ്യത്തൊഴിലാളികൾ ഇന്നസൻെറിനെ സ്വീകരിച്ചു. മത്സ്യം ലേലം ചെയ്യുന്നിടത്തെത്തി തൊഴിലാളികളെ കണ്ട് വോട്ടഭ്യർഥിച്ചു. വർഷങ്ങൾക്ക് മുമ്പ് അനിയത്തിപ്രാവ് എന്ന സിനിമയിൽ മത്സ്യത്തൊഴിലാളിയായി അഭിനയിച്ച ഓർമകൾ കടപ്പുറത്തെ തൊഴിലാളികളുമായി പങ്കുവെച്ചു. എല്ലാവർക്കും വിഷു ആശംസകൾ നേർന്നാണ് മടങ്ങിയത്. പിന്നീട് ഇന്നസൻെറ് രക്ഷാധികാരിയായ എടമുട്ടത്തെ ആൽഫ പാലിയേറ്റിവ് കെയർ സന്ദർശിച്ചു. ആൽഫ ചെയർമാൻ കെ.എം. നൂർദ്ദീൻ അദ്ദേഹത്തെ സ്വീകരിച്ചു. അവിടത്തെ രോഗികളെയും ജീവനക്കാരെയും കണ്ട് വോട്ടഭ്യർഥിച്ചാണ് മടങ്ങിയത്. എം.പി. ഫണ്ടിൽനിന്ന് തുക അനുവദിച്ച് നിർമാണം നടക്കുന്ന എടത്തിരുത്തിയിലെ കടലായിക്കുളം ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ കാണാനും സ്ഥാനാർഥി എത്തി. ഇ.ടി. ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, പി.എം. അഹമ്മദ്, എ.വി. സതീഷ് എന്നിവരും ഇന്നസൻെറിനൊപ്പം ഉണ്ടായിരുന്നു. ജൈവകൃഷി പഠന ക്ലാസ് ചെന്ത്രാപ്പിന്നി: എടത്തിരുത്തി കുട്ടമംഗലം കനവ് കാർഷിക മിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. 'ജൈവകൃഷിയിലൂടെ കാൻസറിനെ അകറ്റാം' എന്ന വിഷയത്തിൽ വേണു അനിരുദ്ധൻ ക്ലാസ് നയിച്ചു. കൂട്ടായ്മ പ്രസിഡൻറ് വി.ഐ. റഷീദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.എ. ജവാഹിർ, പി.കെ. യൂസഫ്, സലിം വാടേക്കാരൻ, ഷംസു എളേടത്ത്, വി.എസ്. സക്കീർ എന്നിവർ സംസാരിച്ചു. ജൈവ പച്ചക്കറികളുടെ പ്രദർശനവും അംഗങ്ങൾക്ക് വിഷുക്കൈനീട്ടവും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.