തേക്കിൻകാട്ടിൽ പടക്കക്കടയോട് േചർന്ന് മാലിന്യം കത്തിക്കുന്നു

തൃശൂർ: പടക്കവും തീയും ഒന്നിച്ച് വെച്ചാലോ...? അതും നഗരത്തിന് നടുവിൽ ആൾക്കൂട്ടത്തിനിടയിലാവുമ്പോഴോ...?. തേക്കിൻകാട് മൈതാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കാഴ്ചയാണിത്. എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ദുരന്തത്തെ തേക്കിൻകാട്ടിലെത്തുന്നവരെല്ലാവരും പറയുന്നുണ്ടെങ്കിലും തിരുത്തേണ്ടവർ മാത്രം അറിയുന്നില്ല. തേക്കിൻകാട്ടിൽ ശുചീകരണം നടത്തുന്ന കുടുംബശ്രീ-സേവനശ്രീക്കാർ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് മൈതാനത്താണ്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കരുതെന്നാണ് നിയമമെങ്കിലും തേക്കിൻകാട് മൈതാനിയിൽ ഉദ്യോഗസ്ഥർക്ക് മുന്നിൽ പരസ്യമായി നിയമം ലംഘിച്ച് ഇപ്പോഴും മാലിന്യം കത്തിക്കൽ തുടരുന്നു. ഇപ്പോൾ വിഷുക്കാലമായതോടെ പടക്ക സ്റ്റാളുകളും ഇവിടെ തുറന്നിട്ടുണ്ട്. ഇതിന് ചേർന്നാണ് കുടുംബശ്രീക്കാർ മാലിന്യത്തിന് തീയിടുന്നത്. മുഴുവൻ സമയം പൊലീസ് പട്രോളിങ്ങിലുള്ള പൊലീസും കണ്ണടച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.