ഒല്ലൂര്‍/വടക്കാഞ്ചേരി: ഇന്ത്യ മറ്റൊരു കുരുക്ഷേത്രയുദ്ധത്തിനുള്ള ഒരുക്കത്തിലാണെന്ന് എ.കെ. ആൻറണി. സത്യവും അസത്യവും തമ്മില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ സത്യം ജയിക്കുമെന്ന കാര്യത്തില്‍ സംശയമിെല്ലന്നും ആൻറണി പറഞ്ഞു. വെട്ടുകാട് സൻെററില്‍ ടി.എന്‍. പ്രതാപൻെറ െതരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് വേണ്ടി രക്ത സാക്ഷിത്വം വരിച്ച ഇന്ദിരാ ഗന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പിൻമുറക്കാരന്‍, എതിര്‍ ഭാഗത്ത് കോർപറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ അടിയറവ് വെക്കുന്ന മോദി. ഒരുഭാഗത്ത് രാജ്യത്തിൻെറ സംസ്‌കാരവും െപെതൃകവും ഉയര്‍ത്തിപ്പിടിക്കാനുള്ള നീക്കം, മറുഭാഗത്ത് മതത്തിൻെറയും ജാതിയുടെയും പേരില്‍ നടക്കുന്ന വിഭജനത്തിൻെറ രാഷ്ട്രീയം. ഇവിടെ നീതിയും സത്യവും വിജയിക്കേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണ്. ശബരിമല വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും കേരളത്തെ വിഭജിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് മാത്രമാണ് സുപ്രീം കോടതിയെ സമീപിച്ച് വിധി പുനഃ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെതന്നും അദ്ദേഹം ഒര്‍മപ്പെടുത്തി. ജെയ്ജു സെബാസ്റ്റ്യന്‍, നന്ദന്‍ കുന്നത്ത്, വി.വി. മുരളീധരന്‍, എം.പി. വിന്‍സൻറ് തുടങ്ങിയവര്‍ സംസാരിച്ചു. വടക്കാഞ്ചേരി: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരെ വഞ്ചിച്ച് എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം മാത്രം നടത്തുന്ന പിണറായിയുടെയും നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സാമ്പത്തിക അടിത്തറ തകർത്ത മോദിയുടെയും വഞ്ചന ജനം തിരിച്ചറിഞ്ഞ് വോട്ടിലൂടെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ആലത്തൂർ പാർലമൻെറ് മണ്ഡലം സ്ഥാനാർഥി രമ്യ ഹരിദാസിൻെറ പ്രചാരണാർഥം അത്താണിയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ ആൻറണി പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത്ത് കുമാർ അധ്യക്ഷനായി. അനിൽ അക്കര എം.എൽ.എ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, എൻ.എ.സാബു, എൻ.ആർ. സതീശൻ, ജിജോ കുര്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.