15കാരിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

എരുമപ്പെട്ടി: പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലുവായ് കരുവാൻ വീട്ടിൽ ശ്രീരാഗിനെയാണ് സ്റ്റേഷൻ ഇൻസ്പെക്ർ വിപിൻ ഗോപിനാഥ് അറസ്റ്റ് ചെയ്തത്. ഭാര്യയും കുട്ടിയുമുള്ള യുവാവ് വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മുമ്പും പെൺകുട്ടിയെ തട്ടികൊണ്ട് പോയതിന് ഇയാളെ െപാലീസ് അറസ്റ്റ് ചെയ്തിരുന്നു. എരുമപ്പെട്ടി: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക കൊടുക്കണമെന്നാവശ്യപ്പെട്ട് എരുമപ്പെട്ടി പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി യൂനിയൻെറ നേതൃത്വത്തിൽ പോസ്റ്റോഫിസിലേക്ക് മാർച്ച് നടത്തി. സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റിയംഗം സി.ജി രഘുനാഥ് ഉദ്ഘാടനം ചെയ്തു. യൂനിയൻ പഞ്ചായത്ത് പ്രസിഡൻറ് ഷീജ സുരേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എം അഷറഫ്, എം.എസ് സിദ്ധൻ, റീന ജോസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ടി ദേവസി, കെ.വി. രാജശേഖരൻ, വി.സി. ബിനോജ്, റോസി പോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.