ഇടതുപക്ഷ വികസന രേഖ പ്രകാശനം

കുന്നംകുളം: മണ്ഡലത്തിലെ വിവിധ മേഖലകളിൽ സമഗ്ര മാറ്റത്തിൻെറ നേർരേഖക്കൊപ്പം 10 വർഷമായി എം.പി എന്ന നിലയിൽ പി.കെ. ബിജ ു നടപ്പാക്കിയ പദ്ധതികളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്ന് വർഷത്തെ നേട്ടങ്ങളും നിരത്തിയ സമ്പൂർണ വികസന രേഖ മന്ത്രി എ.സി. മൊയ്തീൻ കുന്നംകുളത്ത് പ്രകാശനം ചെയ്തു. 29 വില്ലേജുകളെ ഉൾപ്പെടുത്തി 15.59 കോടി രൂപ നീക്കിവെച്ച് പ്രാവർത്തികമാക്കിയ താലൂക്ക്, കാർഷിക മേഖലക്ക് 281.48 കോടി, വിദ്യാഭ്യാസ-സാംസ്കാരിക മേഖലക്ക് 81.35 കോടി, പാശ്ചാത്തല വികസനത്തിന് 329 കോടി, ആരോഗ്യമേഖലക്ക് 120.79 കോടി, കുടിവെള്ള പദ്ധതികൾക്കായി 21.87 കോടി, ടൂറിസം വികസനത്തിനായി 19.66 കോടി, 1.43 കോടി രൂപ ചെലവഴിച്ച് ജൈവ - ഖരമാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. കുന്നംകുളത്ത് ബസ് സ്റ്റാൻഡ് ടെർമിനൽ കം ഷോപ്പിങ് കോപ്ലക്സ് 13.85 കോടി രൂപ ചെലവഴിച്ച് പുരോഗമിക്കുകയാണ്. ഫുട്ബാൾ മൈതാനം കുന്നംകുളത്തെ ദേശീയ ഭൂപടത്തിലേക്കെത്തിക്കും. 15.83 കോടി ചെലവഴിച്ചുള്ള പദ്ധതി സീനിയർ ഗ്രൗണ്ടിൽ അവസാനഘട്ടത്തിലാണ്. എൻ.സി.പി ബ്ലോക്ക് പ്രസിഡൻറ് പ്രസന്നൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ വികസന രേഖ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.