കുന്നംകുളം: ദേശീയ സരസ് മേളയിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ഭക്ഷണ സ്റ്റാളുകൾക്ക് പിന്നിൽ സംരംഭകരോടൊ പ്പം ചേർന്നു നിൽക്കുകയാണ് ഐഫ്രവും നാഷനൽ റിസോഴ്സ് ഓർഗനൈസേഷനും. ചെറിയ സംരംഭത്തിൽ നിന്നു തുടങ്ങി അന്തർദേശീയ നിലവാരത്തിലേക്കുള്ള ഐഫ്രത്തിൻെറ വളർച്ച കഠിനാധ്വാനത്തിേൻറതാണ്. കുടുംബശ്രീ പ്രവർത്തകരുടെ കൈപുണ്യത്തിന് പ്രാദേശിക തലത്തിൽ നിന്ന് ദേശീയതയുടെയും അന്തർദേശീയതയുടെയും പുതിയ മാനം കണ്ടെത്തിയതിൽ ഐഫ്രത്തിൻെറ ഇടപെടലുകൾ ഏറെ വലുതാണ്. മേളയിലെ ഭക്ഷണശാലയുടെ മുഴുവൻ പ്രവർത്തനങ്ങളും എൻ.ആർ.ഒയുടെ മേൽനോട്ടത്തിൽ ഐഫ്രമാണ് നിയന്ത്രിക്കുന്നത്. ഭക്ഷണശാലകളിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി സംരംഭകരെ വ്യായാമ മുറകളിലൂടെ ഊർജസ്വലരാക്കുവാൻ ഐഫ്രം ഒപ്പമുണ്ട്. ഇന്ത്യക്കുപുറമെ മറ്റു വിദേശ രാജ്യങ്ങളിലും വനിതസംരംഭകരെ എത്തിക്കുവാൻ ഐഫ്രത്തിന് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.