തൃശൂർ: റോഡ് പൊതുസ്വത്തല്ലേ? കെ.എസ്.ഇ.ബി സ്ഥാപിച്ച വൈദ്യുതി കാലുകൾ സ്വകാര്യ വസ്തുവാണോ? വിവിധ മുന്നണികളും സ്ഥാ നാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തവരുടെ ചെയ്തികൾ കണ്ടാൽ ഇങ്ങനെ ചില സംശയങ്ങൾ തോന്നും. ജില്ലയിലെ പ്രധാനറോഡുകളെല്ലാം ചിഹ്നങ്ങളും വോട്ടുതേടിയുള്ള എഴുത്തുകളാൽ നിറഞ്ഞിരിക്കുകയാണ്. വൈദ്യുതി കാലുകളിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർഥിയുടെ ചിരി പോസ്റ്ററുകളും കാണാം. എന്നാൽ ഇൗ രണ്ടു മേഖലകളിലെയും പെരുമാറ്റചട്ട ലംഘനം ആൻഡി ഡിഫോഴ്സ്മൻെറ് ടീമിൻെറ ശ്രദ്ധയിൽ ഇതുവരെ പെട്ടിട്ടില്ല. അവരിത് കണ്ടില്ലായെന്ന് പറയുന്നത് ശരിയല്ല. റോഡ് കൈയേറിയുള്ള പ്രചാരണത്തിന് ശക്തമായ നടപടി വേണമെന്ന് ഉന്നതതലത്തിൽ നിർദേശം നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണീ ടീം. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിൻെറ ഭീഷണിക്ക് മുമ്പിൽ ഉദ്യോഗസ്ഥർക്ക് കണ്ണടക്കുകയല്ലാതെ നിർവാഹമില്ലെന്ന സന്ദേശമാണ് ഇത് നൽകുന്നത്. റോഡിലെ പ്രചാരണങ്ങളും കൊടിതോരണങ്ങൾ പരസ്പരം നശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല ഇതരസമയങ്ങളിലും വലിയ അക്രമങ്ങൾക്ക് കാരണമാണ്. എന്തിനേറെ ജില്ലയിലെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന കലക്ടറേറ്റിന് സമീപം പോലും ഇത്തരം പ്രവർത്തനങ്ങൾ കാണാം. ഒരുമേഖലയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നിട്ടും നടപടി സ്വീകരിക്കാതെ പ്രശ്നസാധ്യതക്ക് കളമൊരുക്കുകയാണ് അധികൃതർ. പണിയോട് പണിയാണ്. പെരുമാറ്റചട്ടം നിലവിൽ വന്നതിന് ശേഷം ഒരുനിമിഷം പോലും ടീമിന് വെറുതെ നിൽക്കാനായിട്ടില്ല. ഇതുവരെ വിവിധ സ്ഥലങ്ങളിൽ നിന്നും മാറ്റികഴിഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വേഗത്തിലും എളുപ്പത്തിലും ചിത്രങ്ങളും വീഡിയോയും ഉള്‍പ്പെടെ തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുന്നതിന് വിജിലന്‍സ് സിറ്റിസണ്‍ (സി-വിജില്‍)ആപ്പുമുണ്ട്. ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങളോ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയോ പകര്‍ത്തി സി-വിജില്‍ ആപ്പ് വഴി പരാതി നൽകാം. ജില്ലയില്‍ ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സി വിജില്‍ ആപ്പ് പ്രകാരം 1187 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 10 മുതല്‍ 31വരെ 818 കേസുകളും ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെ 351 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 979 പരാതികള്‍ ശരിയാണെന്നു കണ്ടെത്തി നടപടിയും സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.