ഗോത്രമഹാസഭ പിന്തുണ രാഹുല്‍ ഗാന്ധിക്ക് കൊച്ചി: രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കാന്‍ ആദിവാസി ഗോത്രമഹാസഭയും വിവി ധ ദലിത് ജനാധിപത്യ സംഘടനകളും രംഗത്തിറങ്ങുമെന്ന് ആദിവാസി ഗോത്രമഹാസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടാനും പ്രകടന പത്രിക പരിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിക്കാനും 13ന് വയനാട് മണ്ഡലത്തില്‍ ആദിവാസി ദലിത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ആദിവാസികളുടെ ക്ഷേമം പറയാത്ത പ്രകടന പത്രിക തിരുത്തണമെന്നും അത് തിരുത്താതെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ശരിയല്ലെന്നും കണ്‍വെന്‍ഷനില്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയില്‍ മത്സരിക്കുന്ന ജി.ഗോമതി, എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന ചിഞ്ചു അശ്വതി എന്നിവരെയും ഗോത്രമഹാസഭ പിന്തുണക്കും. എ.ജി.എം.എസ് സെക്രട്ടറി പി.ജി. ജനാര്‍ദനന്‍, ആദിജനസഭ പ്രതിനിധി സി.ജെ. തങ്കച്ചന്‍, ഡി.ഇ.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ടി. വിശ്വംഭരന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.