ശ്വേതക്ക് വിജയം കഠിനാധ്വാനത്തിൻെറ ഫലം ചാലക്കുടി: ശ്വേത സുഗതന് ലഭിച്ച സിവിൽ സർവീസ് പരീക്ഷയിലെ ഉന്നത വിജയം കഠിന ാധ്വാനത്തിൻെറ ഫലമാണ്. തിരുവനന്തപുരത്ത് ബി.ടെക് കഴിഞ്ഞ് നിൽക്കുകയാണ് ശ്വേത. 2017ൽ ആദ്യം എഴുതിയെങ്കിലും 2018ലെ രണ്ടാമത്തെ പരിശ്രമത്തിലാണ് സിവിൽസർവീസ് നേടാനായത്. ഐ.എഫ്.എസ് പരീക്ഷയിൽ 34ാം റാങ്ക് നേടിയിരുന്നു. ചാലക്കുടി കാർമൽ സ്കൂളിൽ പ്ലസ്ടുവിന് 2012ൽ മുഴുവൻ മാർക്ക് വാങ്ങിയാണ് ശ്വേതയുടെ വിജയം. 2010ൽ ഇതേ സ്കൂളിൽ നിന്ന് തന്നെയാണ് മുഴുവൻ എ പ്ലസ് നേടിയ എസ്.എസ്.എൽ.സി വിജയവും. കുട്ടിക്കാലത്തേയുള്ള ആഗ്രഹമാണ് ഐ.എ.എസ് നേടണമെന്നത്. സഹോദരിമാരായ ശ്രേയ ഡൽഹിയിൽ ബി.എ പൊളിറ്റിക്സിന് പഠിക്കുകയാണ്. ശ്രദ്ധ എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. അമ്മ ബിന്ദു ചാലക്കുടി എൽ.ഐ.സി ഓഫിസിലെ ഉദ്യോഗസ്ഥയാണ്. അച്ഛൻ സുഗതൻ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിലെ ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.