Civil service side മുഹമ്മദിൻെറ സിവിൽ സർവിസ് റാങ്കിന് തിളക്കമേറെ പയ്യന്നൂർ: വിളയാങ്കോട്ടെ മുഹമ്മദ് അബ്ദുൽ ജലീലിൻെറ സിവി ൽ സർവിസ് റാങ്കിന് തിളക്കമേറെ. തികച്ചും സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന മുഹമ്മദിൻെറ നിശ്ചയദാർഢ്യത്തിനും സ്ഥിരോത്സാഹത്തിനുമുള്ള പ്രതിഫലമാണ് 434ാമത് റാങ്ക്. എസ്.എസ്.എൽ.സിവരെ പഴയങ്ങാടി വാദിഹുദയിലായിരുന്നു പഠിച്ചത്. സ്കൂളിൽനിന്ന് ഒന്നാമതായി എസ്.എസ്.എൽ.സി പാസായി. പ്ലസ് ടുവിനുശേഷം എൻ.ഐ.ടിയിൽ എൻജിനീയറിങ് കഴിഞ്ഞു. തൊഴിലിന് കാത്തുനിൽക്കാതെ സിവിൽ സർവിസ് പരീക്ഷ എഴുതാനുള്ള മുഹമ്മദിൻെറ തീരുമാനത്തിന് രക്ഷിതാക്കൾ അനുവാദം നൽകുകയായിരുന്നു. അബൂദബിയിൽ ജോലിചെയ്ത അബ്ദുൽ ജലീൽ രണ്ടുവർഷമായി നാട്ടിലാണ്. എസ്.കെ.പി. ഫാത്തിമയാണ് മുഹമ്മദിൻെറ മാതാവ്. മുർഷിദ്, ജലീഫ, നുസൈബ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.