കാസർകോട്: സിവിൽ സർവിസ് പരീക്ഷയിൽ കാസർകോട് രാവണീശ്വരം സ്വദേശി നിഥിൻ രാജിന് 210ാം റാങ്ക്. എക്കാൽ കെ. രാജേന്ദ്രൻ നമ്പ്യാരുടെയും പി. ലത രാജേന്ദ്രൻെറയും മകനാണ്. സഹോദരി: അശ്വതി. നിരവധി മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ പ്രസംഗത്തിൽ തിളങ്ങിയ നിഥിൻ രാജ് സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് വിജയിയുമാണ്. വനംവന്യജീവി വകുപ്പ് പ്രസംഗമത്സരം, സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന സഹകരണവകുപ്പ് പ്രസംഗമത്സരങ്ങളിൽ ഒന്നാമതായിരുന്നു. നാടകനടൻ, മജീഷ്യൻ, ഉപന്യാസകാരൻ എന്നീ നിലകളിലും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. രാവണീശ്വരം സി. അച്യുതമേനോൻ ഗ്രസ്ഥാലയമാണ് തൻെറ പ്രയത്നങ്ങൾക്ക് പിന്തുണയായതെന്നും സെൻട്രൽ യൂത്ത് ക്ലബ്, ശോഭന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകരും പ്രചോദനമായിരുന്നുവെന്ന് നിഥിൻ രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.