തെരഞ്ഞെടുപ്പ് പര്യടനം

കാലടി: യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാൻെറ മഞ്ഞപ്ര പഞ്ചായത്ത് അഞ്ചിന് രാവിലെ ഒമ്പതിന് കരിങ്ങാലിക്കാടിൽനിന്ന് ആരംഭിക്കും. 12 കേന്ദ്രത്തിൽ സ്വീകരണം നൽകും. 11ന് ഇലവന്തിയിൽ പര്യടനം സമാപിക്കും. പര്യടനത്തിൻെറ ഭാഗമായി അഞ്ചിന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നടന്ന ആലോചനയോഗം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് നിതിൻ മംഗലി ഉദ്ഘാടനം ചെയ്തു. റാലിയുടെ നടത്തിപ്പിന് ജോമോൻ ഓലിപ്പുറം, അലക്സ് ആൻറു, അജിത്ത് വർഗീസ് വരയിലാൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിക്ക് രൂപം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.