കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

കുന്നംകുളം: പെട്രോൾ പമ്പിൽ നിന്ന് പണം കവർച്ച ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായ യുവാവ് പിടിയിൽ. തിരുവനന്തപുരം മീനാംകുളം കിഴക്കുംഭാഗം മേപ്പറവിള വീട്ടിൽ ബിജുവിനെയാണ് (ചാപ്ലി ബിജു- 45) സി.െഎ. വിജയകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ യു.കെ ഷാജഹാൻ അറസ്റ്റ് ചെയ്തത്. 2002 ൽ കുന്നംകുളത്തെ പമ്പിൽ നിന്ന് പണം കവർന്ന കേസിൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയതായിരുന്നു. പിന്നീട് മുങ്ങിയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ബിജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.