തൃശൂർ: പ്രചാരണം തുടങ്ങിയതിൻെറ രണ്ടാം നാൾ ചുരം കയറി വയനാട്ടിൽ സ്ഥാനാർഥിയായ തുഷാർ വെള്ളാപ്പള്ളിയുടെ പോസ്റ്ററു കൾ തൃശൂരിൽകെട്ടിക്കിടക്കുന്നു. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായി പ്രവർത്തിച്ചിരുന്ന ഹോട്ടലിൻെറ പിറകിലാണ് തുഷാറിൻെറ പടം വെച്ച് തയാറാക്കിയ പോസ്റ്ററുകൾ കൂട്ടിയിട്ടിരിക്കുന്നത്. ലക്ഷത്തോളം പോസ്റ്ററുകൾ വരുമത്രേ. ചിഹ്നം ആലേഖനം ചെയ്ത പോസ്റ്ററുകളാണ് അനാഥമായിരിക്കുന്നത്. ഇവ വയനാട്ടിൽ ഉപയോഗപ്പെടുത്താനാവുമെന്നാണ് എൻ.ഡി.എ ഭാരവാഹികൾ പറയുന്നത്. ആവശ്യമുണ്ടെങ്കിൽ കൊണ്ടു പോയ്ക്കൊള്ളുമെന്നും തങ്ങൾ നോക്കുന്നില്ലെന്നുമാണ് ബി.ജെ.പിയുടെ നിലപാട്. താമര വരച്ചിട്ട മതിലുകൾ മായ്ച്ച് കുടം വരച്ച് തുടങ്ങിയത് പകുതിയിൽ നിർത്തിയിരിക്കുകാണ്. സ്ഥാനാർഥി തീരുമാനമായിട്ട് താമര വരക്കാമെന്നാണ് കരുതിയിരിക്കുന്നതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.