തൃശൂർ: വർഗീയതയിൽ ഊന്നിനിന്ന് വർഗീയതയെ എതിർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതക്കെതിരായ പോര ാട്ടം വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നയം സ്വീകരിച്ചുകൊണ്ടാവണം. എന്നാൽ, വർഗീയതക്കെതിരാെണന്ന് പറയുന്ന കോൺഗ്രസ് ബി.ജെ.പിയുടെ അതേ തട്ടകത്തിലാണ് കളിക്കുന്നത്. തങ്ങളുടെ ശരിയായ തട്ടകം എവിടെയാണെന്ന് മനസ്സിലാക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പാർട്ടിയുടെ പ്രാമാണികനായ നേതാവിനെ പൂണൂലിട്ട ബ്രാഹ്മണൻ, ശിവഭക്തൻ എന്നൊക്കെ അവർ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. എൽ.ഡി.എഫ് വലപ്പാട് ചന്തപ്പടിയിൽ സംഘടിപ്പിച്ച തീരദേശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരുകാലത്ത് കോൺഗ്രസ് രാജ്യത്തെ വലിയ പാർട്ടിയായിരുന്നു; ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തി. ആ കാലമൊക്കെ പോയി. പല സംസ്ഥാനങ്ങളിലും ദയനീയ സ്ഥിതിയിലാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. എന്നാൽ ഈ ദയനീയാവസ്ഥ ബി.ജെ.പിയെ അധികാരത്തിൽനിന്ന് ഒഴിവാക്കുന്നതിന് തടസ്സമല്ല. കാരണം വിവിധ സംസ്ഥാനങ്ങളിലെ മതേതര ജനാധിപത്യ ശക്തികൾ ശക്തമാണ്. ഉത്തർപ്രദേശിൽ ഇതിനുവേണ്ടി ബി.എസ്.പിയും എസ്.പിയും ഒരുമിച്ചു. ബി.ജെ.പിയെ എതിർക്കുന്ന കോൺഗ്രസ്, മതനിരപേക്ഷ ശക്തികളുടെ ഈ ഒരുമയെ സഹായിക്കുന്നതിന് പകരം തുരങ്കം വെക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തകരുകയും മതനിരപേക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരികയും ചെയ്യും. മതേതര സർക്കാറിനായി ഏറ്റവുമധികം സംഭാവന നൽകിയ ചരിത്രമുള്ള സംസ്ഥാനമാണ് കേരളം. ഇത്തവണയും അതുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ്. സുനിൽകുമാർ, എൽ.ഡി.എഫ് തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി രാജാജി മാത്യു തോമസ്, സി.എൻ. ജയദേവൻ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, ജില്ല സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, കെ.വി. പീതാംബരൻ, എം.എൽ.എമാരായ ഗീതാഗോപി, മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, കെ.വി. അബ്ദുൽ ഖാദർ, കെ. രാജൻ എന്നിവർ പങ്കെടുത്തു. ചിത്രകാരൻ രാജേഷ് പുളിക്കൻ വൈക്കോലിൽ തീർത്ത പിണറായി വിജയൻെറ ചിത്രം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.