ഗുരുവായൂർ: കുടിവെള്ളത്തിൽ തിളച്ച് നഗരസഭ കൗൺസിൽ യോഗം. ഒന്നര മണിക്കൂറോളമാണ് കുടിവെള്ള പ്രശ്നം കൗൺസിലിൽ ചർച്ച ചെ യ്തത്. വാർഡിൽ കുടിവെള്ള വിതരണം കൃത്യമായി നടക്കുന്നില്ലെന്നാരോപിച്ച് കാലിക്കുടവുമായി കോൺഗ്രസിലെ ആേൻറാ തോമസ് എഴുന്നേറ്റതോടെയാണ് ചർച്ച ഒന്നര മണിക്കൂറോളം 'വെള്ളത്തിൽ' ആയത്. എന്നാൽ ആേൻറായുടെ ആരോപണം 'ശുദ്ധ അസംബന്ധമാണ്' എന്ന് ഹെൽത്ത് സൂപ്പർവൈസർ കെ. മൂസക്കുട്ടി പ്രതികരിച്ചു. ജനപ്രതിനിധിക്കുനേരെ രൂക്ഷമായ ഭാഷയിൽ ഉദ്യോഗസ്ഥൻ പ്രതികരിച്ചിട്ടും കോൺഗ്രസിൽ ഇളക്കമുണ്ടായില്ല. പദപ്രയോഗത്തിനെതിരെ മുസ്ലിം ലീഗിലെ ഏക അംഗം റഷീദ് കുന്നിക്കൽ പ്രതികരിച്ചു. വാർഡുകളിൽ സ്ഥാപിച്ച ടാങ്കുകളുടെ കണക്കുകൾ ഹെൽത്ത് സൂപ്പർവൈസർ അവതരിപ്പിച്ചത് ശുദ്ധ അസംബന്ധ പട്ടികയാവുകയും ചെയ്തു. ആേൻറാ തോമസ് നുണ പറഞ്ഞ് കൗൺസിലിനെ തെറ്റിധരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഭരണപക്ഷം ബഹളമുണ്ടാക്കുകയും ചെയ്തു. ഒരു പഠനവും കൂടാതെയാണ് വാർഡുകളിൽ ടാങ്കുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് ഭരണപക്ഷത്തെ ആർ.വി. അബ്ദുൽ മജീദ് തുറന്നുപറഞ്ഞു. കടുത്ത കുടിവെള്ള ക്ഷാമമുള്ള അങ്ങാടിത്താഴം, ചക്കംകണ്ടം മേഖലയിൽ ടാങ്കുകൾ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിവെള്ള വിതരണം ഏറ്റവും കാര്യക്ഷമമായി നടത്തുന്ന നഗരസഭയാണ് ഗുരുവായൂരെന്നായിരുന്ന ഭരണപക്ഷത്തിൻെറ അവകാശവാദം. വ്യക്തി കുടിവെള്ളമൂറ്റി വിൽപന നടത്തുന്ന സ്ഥലം നഗരസഭ ഏറ്റെടുക്കണമെന്നും ആവശ്യമുയർന്നു. ദ്വാരമുള്ള ടാങ്കാണ് വാർഡിൽ സ്ഥാപിച്ചതെന്ന് ഷൈലജ ദേവൻ പറഞ്ഞു. പ്രതിപക്ഷത്ത് നിന്നും മാഗി ആൽബർട്ട്, ശ്രീദേവി ബാലൻ, പി.എസ്. രാജൻ എന്നിവരെല്ലാം കൂടുതൽ ടാങ്കുകൾ വേണമെന്ന് ആവശ്യമുന്നയിച്ചു. ആേൻറാ തോമസ് കുടവുമായി കൗൺസിലിൽ വന്നത് തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയ ടി.എൻ. പ്രതാപനെ തറപറ്റിക്കാനായി തുഷാറിൻെറ തെരഞ്ഞെടുപ്പ് ചിഹ്നം പ്രചരിപ്പിക്കാനാണെന്ന സുരേഷ് വാര്യരുടെ വ്യാഖ്യാനം കൗൺസിലിൽ ചിരി പരത്തി. വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. ടി.ടി. ശിവദാസൻ, കെ.വി. വിവിധ്, എ.പി. ബാബു, എ.ടി. ഹംസ, അഭിലാഷ് വി. ചന്ദ്രൻ, ഹബീബ് നാറാണത്ത്, പ്രസീദ മുരളീധരൻ, സ്വരാജ് താഴിശേരി, എം. രതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.