നഗരം കാഴ്ച്ചയില്ലാത്ത കാമറ 'നിരീക്ഷണത്തിൽ'

ചാവക്കാട്: ലക്ഷങ്ങൾ മുടക്കി നഗത്തിലെ പ്രധാനപ്പെട്ട 18 ഇടങ്ങളിൽ സ്ഥാപിച്ച നീരിക്ഷണ കാമറകൾ പ്രവർത്തന രഹിതമായിട് ട് മാസങ്ങൾ. കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിട്ട് ചാവക്കാട് നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളാണ് നോക്കുകുത്തികളായി മാറിയത്. റോഡ് തകർന്നും വാഹനങ്ങൾ ഇടിച്ചും കാമറകൾ സ്ഥാപിച്ച കാലുകൾ മുറിഞ്ഞു വീണും കേബിളുകൾ വലിഞ്ഞു മുറുകിയുമൊക്കെയാണ് പലതും നിർജീവമായത്. ട്രാഫിക് ഐലൻഡ്, നഗരസഭ കെട്ടിടത്തിനു മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവിടങ്ങളിൽ 360 ഡിഗ്രി തിരിയുന്ന കാമറകളുൾെപ്പടെ 18 കാമറകളാണ് ഉദ്ഘാടനവേളയിൽ പ്രവർത്തിച്ചിരുന്നത്. പൊലീസ് സ്റ്റേഷനിൽ ഇരുന്നാൽ അവിെടയുള്ള രണ്ട് മോണിറ്ററുകളിലായി നഗരത്തിലെ ഏത് ചലനവും കാണാമായിരുന്നു. പകരം രണ്ട് മോണിറ്ററുകളും ഇരുട്ടിലായ കാഴ്ച്ചയാണ്. കാമറ സ്ഥാപിച്ചത് എം.എല്‍.എ ഫണ്ട് വഴിയാണെങ്കിലും അവയുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും ആരെയും രേഖാമൂലം ചുമതലപ്പെടുത്തിയിട്ടില്ല. എന്നാല്‍ എം.എല്‍.എ ഫണ്ട് വഴി ഏത് സ്ഥാപനത്തിനാണോ ഉപകരണങ്ങൾ ലഭിക്കുന്നത് ആ സ്ഥാപനത്തിനാണ് അവയുടെ നടത്തിപ്പിനും പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ചുമതല. കാമറകളും അനുബന്ധ വസ്തുക്കളും നോക്കി നടത്തേണ്ടതും പരിപാലിക്കേണ്ടതും പൊലീസാണ്. എന്നാൽ ഇേതക്കുറിച്ച് വ്യക്തമായധാരണ പൊലീസിനില്ല. നേരത്തെ വാഹനമിടിച്ച് തകർന്ന കാമറകളും കേബിളുകളും അതത് വാഹന ഉടമകളിൽ നിന്ന് തന്നെ ഈടാക്കിയാണ് പുനഃസ്ഥാപിച്ചത്. സ്ഥാപിച്ച കാമറകളിൽ പലതും കാലുകൾ തകർന്ന് മാറ്റിവെച്ചിരിക്കുന്ന സ്ഥിതിയിലുമാണ്. അപകടങ്ങളുണ്ടാകുമ്പോൾ നിർത്താതെ പോകുന്ന വാഹനങ്ങളും മറ്റും തിരിച്ചറിയാൻ സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ച കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ തേടിപ്പോകേണ്ട സാഹചര്യമാണ്. ഇതിനിടയിലാണ് പൊലീസ് തന്നെ മുൻൈകയെടുത്ത് സ്റ്റേഷനിലേയും പരിസരത്തേയും മൂന്ന് കാമറകൾ മാറ്റി സ്ഥാപിച്ചത്. 19 ലക്ഷം ചെലവിട്ട് സ്ഥാപിച്ച മറ്റു കാമറകളിൽ ബാക്കിയുള്ളവ നോക്കുകുത്തിയായി ഇനിയെത്ര കാലം തുടരുമെന്നാണ് ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.