പാവറട്ടി: പൊരിവെയിലിൽ നികുതി പിരിക്കാനിറങ്ങിയ . പാവറട്ടി പഞ്ചായത്തിലെ എൽ.ഡി ക്ലാർക്കിനാണ് സൂര്യാതപമേറ്റ് നെറ ്റി പൊള്ളിയത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. അതേസമയം, ഉച്ചവെയിലിൽ ജോലിക്കിറങ്ങരുെതന്ന സർക്കാറിൻെറയും ആരോഗ്യവകുപ്പിൻെറയും നിബന്ധന വകവെക്കാതെ ജീവനക്കാരെ നിർബന്ധിച്ച് നികുതി പിരിക്കാൻ പറഞ്ഞയക്കുന്നതിനെതിരെ പഞ്ചായത്തിലെ ഇടത് അംഗം കെ. ദ്രൗപതി രംഗത്തെത്തി. ഭരണസമിതിയിലെ ചിലരും ചില മേലുദ്യോഗസ്ഥരും ചേർന്ന് 100 ശതമാനം നികുതി പിരിച്ചെടുത്ത് പേരെടുക്കാൻ ജീവനക്കാരെ കൊല്ലാക്കൊല ചെയ്യുകയാെണന്ന് ദ്രൗപതി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.