കുന്നംകുളം: സരസ് മേളക്ക് എത്തിയവർക്ക് മികച്ച താമസസൗകര്യമൊരുക്കി നാടിന് മാതൃകയാവുകയാണ് കുന്നംകുളത്തുകാർ. ശി ക്ഷക് സദൻ, വൈ.എം.സി.എ, ടൂറിസ്റ്റ് ഇൻഫർമേഷൻ സൻെറർ തുടങ്ങി മുഴുവൻ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സൗകര്യങ്ങൾ ഒരുക്കിയത്. സംരംഭകർക്ക് വാഹനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാത്തിരിപ്പിന് വിട, ഇനി ഉത്സവലഹരിയുടെ നാളുകൾ കുന്നംകുളം: ദേശീയ സരസ് മേളക്ക് ഇന്ന് തിരശ്ശീല ഉയരും. കേരളമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ സംരംഭകരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചാണ് മേളയുടെ ആദ്യദിനത്തിന് നാന്ദി കുറിക്കുന്നത്. വൈകീട്ട് മൂന്നിന് കുന്നംകുളം ടൗൺഹാളിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ ദഫ്മുട്ട്, കുതിരകളി , നാടൻപാട്ട്, മോഹിനിയാട്ടം, തെയ്യം, ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങൾ കാണും. പട്ടാമ്പി റോഡിൽ ചെറുവത്തൂർ മൈതാനത്ത് അവസാനിക്കുന്ന ഘോഷയാത്രക്ക് ശേഷം തൃശൂർ ജില്ലയിലെ 100 സി.ഡി.എസ് ചെയർപേഴ്സന്മാർ ചേർന്ന് തിരിതെളിയിച്ച് ദേശീയ 'സരസ് മേള-2019' ഉദ്ഘാടനം ചെയ്യും. തുടർന്ന് ആറുമുതൽ 7.30 വരെ കേരള കലാമണ്ഡലത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തശിൽപം. 9.30 വരെ കലാഭവൻ പ്രമോദ് നയിക്കുന്ന മെഗാഷോ. ഇന്ത്യയിലെ സംരംഭകരുടെ പ്രാദേശിക ഉൽപന്നങ്ങൾക്ക് ആഗോള വിപണിസാധ്യത ഉയർത്തുകയെന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.