കൊടുങ്ങല്ലൂർ: യുവാക്കളെ തർക്കം ഒത്തുതീർക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ആക്രമിച്ച കേസിൽ നാലുപേരെ കൊടുങ് ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് സ്വദേശികളായ മുന്നാക്കൽ മുഹ്സിൻ (20), മണ്ടാപറമ്പിൽ ആഷിക് (22), മനപറമ്പിൽ ഷിഫാദ് (24), കല്ലുങ്ങൽ ഷിനാസ് (24) എന്നിവരെയാണ് ഇൻസ്പെക്ടർ കെ.ജി. അനീഷിൻെറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അഴീക്കോട് ബീച്ചിൽ രണ്ടാഴ്ച മുമ്പുണ്ടായ തർക്കത്തിൻെറ തുടർച്ചയായിരുന്നു ആക്രമണം. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.