അനുശോചിച്ചു

തൃശൂർ: മലയാള സാഹിത്യത്തിൽ കമല സുരയ്യക്കുശേഷം സ്ത്രീയുടെ സർഗസ്വാതന്ത്ര്യ പ്രഖ്യാപനത്തിൻെറ പുതുവഴി വെട്ടിത്ത ുറന്ന അതുല്യ കഥാകാരിയാണ് അഷിതയെന്ന് യുവകലാസാഹിതി സംസ്‌ഥാന പ്രസിഡൻറ് ആലംകോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും അനുശോചനക്കുറിപ്പിൽ പറഞ്ഞു. അടിച്ചമർത്തപ്പെട്ട സ്ത്രീജീവിതത്തിൻെറ സ്വാതന്ത്ര്യ സങ്കൽപങ്ങളെ കലാപരമായ സൗന്ദര്യത്തോടെ ധൈര്യമായി ആവിഷ്കരിക്കുന്ന അഷിതയുടെ കഥകൾ സാഹിത്യചരിത്രത്തിൽ അവിസ്മരണീയമായി നിലനിൽക്കുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.