തൃശൂര്‍: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജും ജില്ല ഇ.എന്‍.ടി ഡോക്ടര്‍മാരുടെ സംഘടനയും സംയുക്തമായി ദേശീയ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. വിദേശത്തുനിന്ന് ഉൾപ്പെടെ ഇരുനൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. ജൂബിലി മിഷന്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. എ.ഒ.ഐ പ്രസിഡൻറ് ഡോ. ജോർജ് വര്‍ഗീസ് മുഖ്യാതിഥി ആയിരുന്നു. ഡോ. എം.വി. ജോർജ്, ഡോ. രാമകൃഷ്ണന്‍, ഡോ. ഇഹ്‌സാന്‍, ഡോ. രമേഷ്‌കുമാര്‍, ഡോ. അഞ്ജലി എന്നിവര്‍ നേതൃത്വം നല്‍കി. ഓറിയേൻറഷൻ പ്രോഗ്രാം തൃശൂർ: റെയിൽവേ തൊഴിലവസരങ്ങൾ പരിചയപ്പെടുത്താൻ എസ്.എസ്.എഫ് ജില്ല കമ്മിറ്റി ഓറിയേൻറഷൻ പരിപാടി നടത്തി. കെ.എ. ഉമ്മർ ഉദ്‌ഘാടനം ചെയ്തു. റെയിൽവേ ഇൻറലിജൻസ് ഉദ്യോഗസ്ഥൻ എ.എച്ച്. അലി മുഖ്യാതിഥിയായിരുന്നു. ജില്ല പ്രസിഡൻറ് റഉൗഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ഗഫൂർ പുത്തനത്താണി, ജില്ല സെക്രട്ടറി മുഹമ്മദ്, കെ.എ. അനസ്, സുഹൈൽ കാളത്തോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.