കൊടുങ്ങല്ലൂർ: ന്യൂസിലൻഡിൽ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവതി കൊല്ലപ്പ െട്ടതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കൊടങ്ങല്ലൂർ നഗരസഭ പരിധിയിൽ ഗൗരിശങ്കർ ആശുപത്രിക്ക് സമീപം കരിപ്പാക്കുളം പരേതനായ അലിബാവയുടെ മകളും തിരുവള്ളൂർ പൊന്നാത്ത് അബ്ദുൽ നാസറിെൻറ ഭാര്യയുമായ അൻസിയാണ് (27) മരിച്ചത്. വെടിവെപ്പിന് ശേഷം അൻസിയെ കാൺമാനില്ലെന്നാണ് ആദ്യം പുറത്തുവന്നത്. ഇതിന് പിറകെ കാലിന് പരിക്കേറ്റ് ആശുപത്രിയിലാണെന്ന വിവരം കിട്ടി. അതേസമയം അവിടെയുള്ള ഭർത്താവിന് അൻസിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതരിൽ നിന്ന് ലഭിച്ചിരുന്നുമില്ലേത്ര. ഇൗ സാഹചര്യത്തിൽ നാട്ടിലുള്ളവർ ഉൽകണ്ഠയിലായി. ഇതിനിടെ ശനിയാഴ്ച വൈകീട്ട് 5.30ഒാടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം നാട്ടിലെത്തി. ന്യൂസിലൻഡിൽ ലിൻകോൺ യൂനിവേഴ്സിറ്റിയിൽ അഗ്രി ബിസിനസ് മാനേജ്മെൻറ് വിദ്യാർഥിനിയാണ് അൻസി. ഭർത്താവ് നാസർ അവിടെ സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടൻറാണ്. 2016ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വർഷം മുമ്പാണ് ദമ്പതികൾ ന്യൂസിലൻഡിലേക്ക് പോയത്. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചർച്ചിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഇരുവരും നമസ്കാരത്തിന് പള്ളിയിലുണ്ടായിരുന്നു. അൽനൂർ മസ്ജിദിൽ സ്ത്രീകളുടെ ഭാഗത്തായിരുന്നു അൻസി. വെടിവെപ്പിനിടെ പരിഭ്രാന്തരായി എല്ലാവരും ഒാടിയേത്ര. അക്രമത്തെ തുടർന്ന് പള്ളി പൊലീസ് അടച്ചതിനാൽ അൻസിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. ശനിയാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചതും നാട്ടിൽ വിവരം ലഭിച്ചതുമെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച ഇന്ത്യൻ സമയം ആറ് മണിയോടെ നാസർ നാട്ടിലെ ബന്ധുക്കളെ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം വൈകീട്ട് അഞ്ച് മണിയോടെ അൻസിയയുടെ സഹോദരനെ വിളിച്ച് കുഴപ്പിമില്ലെന്നാണ് പറഞ്ഞത്. തിരുവള്ളൂരിലെ സ്വന്തം വീട്ടിലേക്കും സംഭവം സംബന്ധിച്ചു അബ്ദുൽ നാസറിെൻറ ഫോൺ സന്ദേശം ലഭിച്ചിരുന്നു. ന്യൂസിലൻഡിൽ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരും. ഇതിനായി നടപടി തുടങ്ങി. മുഖ്യമന്ത്രിയുടെ ഒാഫിസും നോർക്ക വഴിയുമാണ് ശ്രമങ്ങൾ നടക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. നടപടി പൂർത്തിയാകുന്നതോടെ വൈകാതെ മൃതദേഹം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ്: റസിയ. സഹോദരൻ: ആസിഫ് (ബിരുദ വിദ്യാർഥി). s
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.