തൃശൂർ: എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) സംസ്ഥാനത്ത് ഏഴ് ലോക്സഭാ സീറ്റിൽ മത്സരിക്കും. ചാലക്കുടിയിൽ ഇരിങ്ങാലക്കുട ക ോടതിയിൽ അഭിഭാഷകയായ കൊടുങ്ങല്ലൂർ സ്വദേശി സുജ ആൻറണിയാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് എസ്. മിനി, കൊല്ലത്ത് ട്വിങ്കിൾ പ്രഭാകരൻ, പത്തനംതിട്ടയിൽ ബിനു ബേബി, ആലപ്പുഴയിൽ ആർ. പാർഥസാരഥി വർമ, മാവേലിക്കരയിൽ ബിമൽജി, കോട്ടയത്ത് ഇ.വി. പ്രകാശ്, കോഴിക്കോട്ട് എ. ശേഖർ, കണ്ണൂരിൽ അഡ്വ.ആർ. അപർണ എന്നിവരാണ് സ്ഥാനാർഥികൾ. രാജ്യത്ത് 119 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.