തൃശൂർ: മികച്ച സാമൂഹിക-സാംസ്കാരിക പ്രവർത്തകർക്ക് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകുന്ന രാഷ്ട്രമിത്ര ദേശീയ അവാർഡ ിന് കവയത്രി സുഗതകുമാരി അർഹയായി. ജീവകാരുണ്യ പ്രവർത്തകനായ എൻ. കേശവൻ നമ്പീശനാണ് സംസ്ഥാന തല അവാർഡ്. തിരുവനന്തപുരം ആർ.സി.സിയിലെ 'ആശ്രയ'പ്രസിഡൻറ് ശാന്ത ജോസ്, ഉപഭോക്തൃ-മനുഷ്യാവകാശ പ്രവർത്തകനായ ജി. രാജേന്ദ്രൻ, പത്രപ്രവർത്തക മിനി മുരിങ്ങത്തേരി എന്നിവരാണ് ജില്ലതല 'മാന്യമിത്ര'അവാർഡിന് അർഹരായത്. ലോക ഉപഭോക്തൃ ദിനമായ മാർച്ച് 15ന് തിരുവനന്തപുരം ഗാന്ധിഭവൻ ഒാഡിറ്റോറിയത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഫെഡറേഷൻ പ്രസിഡൻറ് പുന്നക്കൽ നാരായണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.വി ആൻറണി, വെള്ളായ്ക്കൽ രവീന്ദ്രൻ, ജോർജ് തോമസ്, കെ. നന്ദകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.