കാർഷിക സർവകലാശാല നിയമനം: കേന്ദ്രമന്ത്രിക്ക്​ പരാതി നൽകി

തൃശൂർ: കാർഷിക സർവകലാശാലയിൽ ചട്ടങ്ങളും പട്ടികജാതി സംവരണവും അട്ടിമറിച്ച് അധ്യാപക നിയമനം നടത്തുകയാണെന്ന് ബി.െജ.പി പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർക്ക് പരാതി നൽകി. രാജ്യത്തെ സർവകലാശാലകളിലെ അധ്യാപക നിയമനത്തിൽ സംവരണം സംബന്ധിച്ച് കേന്ദ്ര സർക്കാറി​െൻറ ഹരജികൾ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ ഒാർഡിനൻസ് പുറപ്പെടുവിക്കാൻ വ്യാഴാഴ്ച കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരിക്കെ, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് വൻതോതിൽ നിയമനം നടത്തുകയാണെന്നും ഇതിൽ ഇടപെടണമെന്നുമാണ് പരാതിയിലെ ആവശ്യം. സി.പി.എം, സി.പി.ഐ നേതാക്കളുടെ നിർദേശപ്രകാരമാണ് വൈസ് ചാൻസലർ അനധികൃത നിയമനവുമായി മുന്നോട്ട് പോകുന്നെതന്ന് പരാതിയിൽ ഷാജുമോൻ ആേരാപിച്ചു. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ട്. ഉദ്യോഗാർഥികളുമായി വിലപേശിയാണ് നിയമനം നടത്തുന്നത്. പിന്നാക്ക സംവരണം അട്ടിമറിക്കാനുള്ള കാർഷിക സർവകലാശാലയുടെ നീക്കത്തിനെതിരെ മോർച്ച ഹൈകോടതിയെ സമീപിക്കും. ഇക്കാര്യത്തിൽ എക്സിക്യൂട്ടിവ് അംഗവും എം.എൽ.എയുമായ കെ. രാജനും മന്ത്രി വി.എസ്. സുനിൽകുമാറും നിലപാട് വ്യക്തമാക്കണമെന്നും ഷാജുമോൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.