atten: Election Desk തൃശൂർ: ഇത് രണ്ടാംതവണയാണ് ഇന്നസെൻറിന് ചാലക്കുടിയിൽ ബലപരീക്ഷണ നിയോഗം. കീഴ്ഘടകങ്ങളുടെ എതിർപ്പിനെ അതിജ ീവിക്കുകയും വോട്ട് നേടുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇന്നസെൻറിന് ഈ തെരഞ്ഞെടുപ്പിൽ നേരിടാനുള്ളത്. 1948 ഫെബ്രുവരി 28ന് തെക്കേത്തല വറീതിെൻറയും മർഗലീത്തയുടെയും മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്‌കൂൾ, നാഷനൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച് സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസിൽ പഠിപ്പ് നിർത്തി. പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിെൻറ സവിശേഷതയാണ്. കിലുക്കം, ഗജകേസരിയോഗം, റാംജിറാവു സ്പീക്കിങ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് ഉൾപ്പെടെ സർക്കാറിെൻറ അടക്കം നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറായി ദീർഘകാലം പ്രവർത്തിച്ചു. 2013ൽ തൊണ്ടക്ക് അർബുദരോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലൂടെ സുഖം പ്രാപിച്ചു. ഞാൻ ഇന്നസെൻറ്, മഴക്കണ്ണാടി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർബുദത്തെ അതിജീവിച്ച തെൻറ ആത്മകഥ 'കാൻസർ വാർഡിലെ ചിരി' പാഠ്യവിഷയമായി. 2014ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 13,884 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.