തൃശൂർ: ആലത്തൂർ ലോക്സഭ സീറ്റിലേക്ക് കോൺഗ്രസ് പരിഗണിച്ച ഫുട്ബാളർ ഐ.എം. വിജയെന ഇടത് മുന്നണി സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തു. ഇൻറർ നാഷനൽ വിക്ടർ മഞ്ഞിലയാണ് തൃശൂരിൽ നിന്ന് േനാമിനേറ്റ് ചെയ്യെപ്പട്ട മെറ്റാരാൾ. വിജയെൻറ പേരിൽ ലാലൂരിൽ 70 കോടി രൂപ െചലവിട്ട് നിർമിക്കുന്ന കായിക സമുച്ചയത്തിെൻറ ശിലാസ്ഥാപനം കഴിഞ്ഞയാഴ്ചയാണ് നടന്നത്. ഇതിന് പിന്നാലെയാണ് സ്പോർട്സ് കൗൺസിൽ നോമിനേഷൻ. കോൺഗ്രസിനോട് 'നോ'പറഞ്ഞ വിജയനെ സി.പി.എം മറ്റൊരു നിലക്ക് പരിഗണിച്ചിരിക്കുകയാണ് ഇത് വഴി. കെ. കരുണാകരനുമായുള്ള ആത്മബന്ധം പരസ്യമാക്കിയിട്ടുള്ള ആളാണ് വിജയൻ. വിജയനെ പൊലീസിലെടുത്തത് അദ്ദേഹത്തിെൻറ താൽപര്യപ്രകാരമാണ്. ജോലിയിലും കളിയിലും സജീവമായപ്പോഴും ആ ബന്ധം തകർന്നില്ല. കരുണാകരൻ േകാൺഗ്രസ് വിട്ടപ്പോൾ താൻ ലീഡർക്കൊപ്പമാണെന്ന് വിജയൻ പറഞ്ഞിരുന്നു. ആലത്തൂർ ലോക്സഭ സീറ്റിൽ മത്സരിക്കാൻ അനിൽ അക്കര എം.എൽ.എ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ച് സ്ഥാനാർഥിയാവാൻ ആവശ്യപ്പെട്ടതായി വിജയൻ പറഞ്ഞിരുന്നു. ഇടത് നേതാക്കളിൽ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവരുമായി വിജയന് അടുപ്പമുണ്ട്. ഇതാണ് സ്ഥാനാർഥിയാവാനുള്ള കോൺഗ്രസിെൻറ ആവശ്യം തള്ളാൻ കാരണമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.