കേരളീയ നവോത്ഥാനം സംബന്ധിച്ച് ചർച്ച

കൊടുങ്ങല്ലൂർ: 'നവോത്ഥാന പ്രവർത്തനങ്ങൾ എവിടെ വരെ എത്തിനിൽക്കുന്നു, നമ്മുടെ ചിന്തകൾ നമ്മെ എങ്ങോട്ട്‌ കൊണ്ടുപോക ുന്നു?' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠയുടെ 131ാം വാർഷികവും ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തി​െൻറ 95ാം വാർഷികവും പ്രമാണിച്ചായിരുന്നു യോഗം. സി.എസ്. തിലകൻ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ വിഷയാവതരണവും പ്രഫ. സി.ജി. ധർമൻ മുഖ്യപ്രഭാഷണവും നടത്തി. മുൻ നഗരസഭ വൈസ് ചെയർമാൻ ഗീത സത്യൻ, യൂനിയൻ കൗൺസിലർ ഇ.ജി. സുഗതൻ, ഒ.എസ്. സുജിത്ത്, കെ.കെ. പ്രദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എൻ.ബി. അജിതൻ സ്വാഗതവും സി.വി. മോഹൻകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.