മേലൂരിൽ ചൂട് മൂലം കൃഷി ഉണങ്ങുന്നു

ചാലക്കുടി: ചൂട് വർധിച്ചതോടെ മേലൂരിൽ പച്ചക്കറി കൃഷി ഉണങ്ങുന്നു. കാർഷിക മേഖലയായ ഇവിടെ വിളകൾ പലതും ഉണങ്ങി തുടങ്ങ ി. പൂലാനി കൊമ്പിച്ചാൽ പാടത്ത് കൃഷി നടത്തുന്നവരാണ് പ്രളയത്തിന് ശേഷം അടുത്ത ദുരിതം അനുഭവിക്കുന്നത്. പാടത്തെ കുളങ്ങളിൽ വെള്ളം താഴ്ന്നതോടെ പത്ത് മിനിറ്റ് പോലും വെള്ളം പമ്പ് ചെയ്യുവാൻ പറ്റാത്ത അവസ്ഥയാണ്. പയർ, പാവക്ക, വെണ്ട, മത്തൻ, എളവൻ, പടവലം തുടങ്ങിയ കൃഷികൾ വെള്ളമില്ലാത്തെ ഉണങ്ങുകയാണ്. പ്രദേശത്തെ കനാലിൽ വെള്ളം എത്തിയാൽ പ്രശ്നം ഒരുപരിധി വരെ പരിഹരിക്കാൻ സാധിക്കും. പാടത്തെ കുളങ്ങളിൽ മത്സ്യകൃഷി നടത്തിയവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. വെള്ളം താഴ്ന്നതോടെ മത്സ്യങ്ങൾ എല്ലാം ചാവുമെന്ന അവസ്ഥയാണ്. കടുത്ത ചൂടിൽ ഒരു വേനൽ മഴയെങ്കിലും ലഭിച്ചില്ലെങ്കിൽ വലിയ വരൾച്ചെക്കടുതി അനുഭവിക്കേണ്ടി വരുമെന്ന് കർഷകർ പറഞ്ഞു. കുടുംബസംഗമം ചാലക്കുടി: സി.പി.എം കുറ്റിച്ചിറ ലോക്കൽ കമ്മിറ്റിയുടെ കുടുംബ സംഗമം ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. കോടശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. മാധവൻ അധ്യക്ഷത വഹിച്ചു. ടി.ഡി. ചാക്കുണ്ണി, ബേബി കളമ്പാടൻ, പി.എ. കുഞ്ചു, കെ. അപ്പു, സാവിത്രി ശശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.