തൃശൂർ: മൂന്നാം ചരമവാർഷിക ദിനത്തിൽ നാട്ടുകൂട്ടത്തിെൻറ പാട്ടുകാരൻ കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചു. കേരള സാഹ ിത്യ അക്കാദമി സ്മൃതിമണ്ഡപത്തിൽ നടന്ന ചടങ്ങ് കേരള യൂത്ത് ക്ലബ് അസോസിയേഷൻ പ്രസിഡൻറ് ബിജു ആട്ടോർ ഉദ്ഘാടനം ചെയ്തു. മണിയുടെ സ്മാരക നിർമാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും നാടൻ പാട്ടിനുവേണ്ടി തൃശൂരിൽ റിസർച് സെൻറർ സ്ഥാപിക്കണമെന്നും സാംസ്കാരിക കേന്ദ്രമായ സംഗീത നാടക അക്കാദമിയിലും ഫോക്ലോർ അക്കാദമിയിലും മണിയുടെ ഛായാചിത്രം സ്ഥാപിക്കണമെന്നും ബിജു ആട്ടോർ ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനസർക്കാർ ചാലക്കുടിയിൽ മണി പ്രതിമക്കായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. കേരള യൂത്ത് ക്ലബ് അസോസിയേഷൻ, തൃശൂർ എസ്.സി-എസ്.ടി.വികസന സമിതി, കാക്കാലൻ കുറവർ മഹാസഭ എന്നിവരുടെ സംയുകതാഭിമുഖ്യത്തിലാണ് മൂന്നാം അനുസ്മരണം നടന്നത്. കെ.കെ.എം.എസ് സംസ്ഥാന പ്രസിഡൻറ് കെ.എം.മോഹൻ അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ.പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി. േശ്രയസ് എസ്.കുമാർ മണിയുടെ പാട്ടുകൾ കോർത്തിണക്കി ഗാനാഞ്ജലി കെ.പി. അമൃതകുമാരി, നിസാർ മരതയൂർ, പി.എ.സുബ്രഹ്മണ്യൻ, ബാബു പരിപ്പൂക്കാരൻ, വേണുജി നെടുപുഴ, ടി.എ.ശങ്കരൻകുട്ടി, ദാസൻ കാട്ടുങ്ങൽ, ശങ്കർ വെങ്കിടങ്ങ്, ഭാനുമതി അനിയൻ, എൻ.കെ.കുട്ടൻ, സുമീഷ് ചേലക്കര, ജയപ്രകാശ് ഒളരി, സി.വി മണി, കെ.കെ.വേണുഗോപാലൻ, എം.എൻ.പരമേശ്വരൻ, ആേൻറാ മോഹൻ, അർജുനൻ അത്താണി, നന്ദനൻ പാട്ടത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.