വെറ്ററിനറി സർവകലാശാലയിൽ സംരംഭകത്വ വാരാചരണം

തൃശൂർ: കേരള വെറ്ററിനറി സർവകലാശാലയുടെ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ഇൗ മാസം 18 മുതൽ 22 വരെ 'സംരംഭകത്വ വാരം' ആചരിക്കും. ഇതി​െൻറ ഭാഗമായി മൃഗപരിപാലന കർഷകരിൽ നിന്നും മറ്റ് സംരംഭകരിൽ നിന്നും നൂതന സംരംഭക ആശയങ്ങൾ ക്ഷണിച്ചു. ലാഭകരമായ ഫാമിങ്, കൃത്യതാ മൃഗപരിപാലനം, ഫാമുകളുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്ന ആശയങ്ങൾ, മൃഗക്ഷേമം, മൃഗപരിരക്ഷണം, േരാഗപ്രതിരോധം, ഉൽപന്ന നിർമാണം, വിപണനം, മൂല്യവർധിത ഉൽപന്ന ആശയം, വിപണി വിപുലീകരിക്കുന്നതിനുള്ള വിപണന തന്ത്രങ്ങൾ, മാലിന്യ സംസ്കരണം, ഉൽപന്നങ്ങളുടെ ദീർഘസംഭരണതന്ത്രങ്ങൾ, എന്നിവയിലുള്ള ആശയങ്ങൾ വ്യവസായ സംരംഭങ്ങളാക്കുന്നതിന് സർവകലാശാല സാഹചര്യമൊരുക്കും. താൽപര്യമുള്ളവർ ഒരു പേജിൽ കവിയാത്ത ആശയങ്ങൾ അവയുടെ വ്യവസായ സാധ്യതകൾ എന്നിവയെക്കുറിച്ച് ഡയറക്ടർ ഒാഫ് എൻറർപ്രണർഷിപ്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റി, പൂക്കോട്, വയനാട്. ഇമെയിൽ: adeepa@kvasu.ac.in എന്ന വിലാസത്തിൽ എഴുതി ഇൗ മാസം 14ന് വൈകീട്ട് അഞ്ചിനം അയക്കണം. ഫോൺ: 9562775354
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.