പൊലീസ്​ സ്‌റ്റേഷന്‍ വളപ്പില്‍ കെ.എസ്.യു പ്രവര്‍ത്തകന് മര്‍ദനം; എസ്.എഫ്.ഐ ജില്ല നേതാവ് അറസ്​റ്റിൽ

ചാവക്കാട്: പൊലീസ് നോക്കി നിൽക്കെ സ്റ്റേഷന്‍ വളപ്പില്‍ കെ.എസ്.യു പ്രവര്‍ത്തകന് എസ്.എഫ്.ഐ ജില്ല നേതാവി​െൻറ മര്‍ദ നം. കെ.എസ്.യു. പ്രവര്‍ത്തകനായ കടപ്പുറം ബ്ലാങ്ങാട് കുന്നത്ത് വിഷ്ണുവിനാണ് (22) മര്‍ദനമേറ്റത്. സംഭവത്തിൽ എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് ഹസന്‍ മുബാറക്കിനെ (25) ചാവക്കാട് എസ്.ഐ ശശീന്ദ്രന്‍ മേലയില്‍ അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം മണത്തലയിലെ സ്‌കൂളില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരു വിഭാഗത്തെയും ബുധനാഴ്ച പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇേതത്തുടര്‍ന്നാണ് കെ.എസ്.യു പ്രവര്‍ത്തകന്‍ വിഷ്ണുവും എസ്.എഫ്.ഐ നേതാവ് ഹസന്‍ മുബാറക്കും ബുധനാഴ്ച പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഹസന്‍മുബാറക്കി​െൻറ മര്‍ദനത്തില്‍ ചെവിക്ക് പരിക്കേറ്റ വിഷ്ണുവിനെ ചാവക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്ത ഹസൻ മുബാറക്കിനെ പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.